മനസ്സിന്റെ പേരേടിലെന്നും
അനന്തമായ്, കുത്തിക്കുറിയ്ക്കുന്ന
ജീവിത ചിന്തുകള്‍
അഗ്നിയായ്, ശീതോഷ്ണ
സമ്മിശ്രമായ്, കുളിര്‍തൂവുന്ന
കാറ്റായ്, നെടുവീര്‍പ്പിനാല്‍
അന്തരാത്മാവിനെ
തൊട്ടുണര്‍ത്തുന്ന വീചിയായ്
പരിണമിയ്ക്കാം.
സ്ഫുടതയില്‍ ജീവിത ചിത്രം
വരയ്ക്കുന്ന ചിത്രകാരന്‍
കാലങ്ങളില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത്
മോഹങ്ങളാല്‍ ലയിപ്പിച്ചു
ശബ്ദ ഘോഷങ്ങള്‍ക്കപ്പുറം
ശാന്തത തന്‍ തമോ ഗര്‍ത്തങ്ങളില്‍
നിദ്രാ ഗീതമായ് കാത്തിരിയ്ക്കുന്നു.
അവനെ ഞാന്‍ പ്രണയിക്കും
ആ കരവലയങ്ങളില്‍
ഞെരിഞ്ഞമര്‍ന്ന്
ആദ്യ രാത്രിയില്‍ മധുരമായ്
എന്റെ പേ രേഡിലെ
നിത്യക്കുറിപ്പുകള്‍ അവനിലേയ്ക്ക്
ഇറ്റിച്ച് നിര്‍വൃതി നേടും.......തീര്‍ച്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ