ഇന്നെന്റെ മോഹ,
സങ്കല്‍പ്പത്തിനൊപ്പമായ്
ഒരു നദി ഒഴുകി തീര്‍ന്നിതാ ഹൃത്തില്‍.
ജല കണികകള്‍ വറ്റി
വരണ്ടൊരീ ഭൂമിയില്‍,
വിണ്ടു കീറിയ സ്വപ്‌നങ്ങള്‍,
ഇത്തിരി ദാഹനീര്‍ കിട്ടുവാന്‍
വെമ്പല്‍ കാട്ടീടവെ;
ജീവനത്തിന്‍ കൊടുമ്പിരി ചാലിലെ
നിണജലം അല്പാല്പം ഏകിഞാന്‍
കാത്തു സൂക്ഷിപ്പൂ
നിത്യവും ശാന്തമായ്.
ഇട തടവില്ലാത്ത മാരിയില്‍
പണ്ടു നാള്‍,കുത്തി ക്കലങ്ങി
ഒലിച്ചതിന്‍ ഓര്‍മ്മയില്‍
വറുതിയേറ്റൊരീ നദിയും
കാത്തിതാ, സ്മരണയില്‍
പുതു ചാറ്റല്‍ ഉള്‍ക്കൊണ്ടൊരു
നിത്യ യവ്വനം കാംക്ഷിപ്പു ശാശ്വതം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


ആശംസകള്‍ സുഹൃത്തേ
മറുപടിഇല്ലാതാക്കൂ