നിരാലംബെ!നിന്‍ നെഞ്ചു -
പൊട്ടിത്തകര്‍ത്തന്നു കേണു,
പ്രവാസം നിനക്കായ് ചമയ്ക്കുന്ന
ദുഃഖങ്ങള്‍ പുല്‍കി.
മരിക്കാന്‍ കൊതിക്കും
ഹൃദന്തത്തുടിപ്പിന്റെ താളം
ശ്രവിച്ചല്‍പ്പനേരത്തിലീഞാന്‍
മിഴിത്തുള്ളിയിററിച്ചിരുന്നു.
കുടുംബം നിനക്കന്ന്യമായും
ഇളംപൈതല്‍ കൊഞ്ചും
മൊഴിപ്പാട്ടകന്നും,
വിശപ്പിന്‍ വിളിക്കൊത്തു
കണ്ണീര്‍ ഭുജിച്ചും,തിളച്ചും കഴിഞ്ഞു.
അന്യഗൃഹത്തിന്നകക്കെട്ടു തീര്‍ക്കുന്ന
കാരാഗൃഹത്തിന്‍ മതില്‍ക്കെട്ടു തൊട്ടും,
പണത്തിന്റെയൂറ്റം വിഴുങ്ങുന്ന
'മാഡം' തരും തല്ലുകൊണ്ടും,
അഹങ്കാരമേറെത്തിമിര്‍ക്കും,
ധനത്തില്‍ പിറക്കും
കുറുമ്പന്‍ കിടാങ്ങള്‍ പുലമ്പും
പുലഭ്യങ്ങള്‍ കേട്ടും കഴിഞ്ഞു.
കവിള്‍പ്പൂച്ചുവപ്പേറെയേറി
കാരത്തണ്ടുപൊട്ടിക്കറുത്തും.
നിരാശയ്ക്കുടുപ്പിട്ടു നീ നില്‍ക്കയല്ലോ?
ഹേ, സോദരീ! നാം പ്രവാസി,
നമുക്കുള്ളതെല്ലാം ത്യജിക്കാനൊരുക്കം
ഒടുക്കം പഴിക്കെട്ടുമേന്തി-
ത്തിരിച്ചെത്തി നില്ക്കേ, മറക്കും പ്രിയങ്ങള്‍.
2011 ഡിസംബർ 30, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)

