കവിപാടുന്നു കവിതയിലൂടെ
കുതിരും മണ്ണിന്‍ ഗതകാലം.
കരളു തുരന്നന്നുതിരും രുധിരം
പുല്‍കിയ മണ്ണിന്‍ ഗതകാലം.
അടി വച്ചടി വച്ചിവിടെ മനുഷ്യന്‍
നെയ്ത്തിരി ഏന്തിയ ഗതകാലം.
ആ ചെറു വെട്ടം തൂവിടും ഒളിയില്‍
നമ്മെ അറിഞ്ഞൊരു ഗതകാലം.
വന്നവര്‍ വന്നവര്‍ അവരുടെ മാറില്‍
കൂരമ്പേറ്റൊരു ഗതകാലം.
ഒന്നല്ലോരായിരമല്ലുയിരുകള്‍
നമ്മിലലിഞ്ഞൊരു ഗതകാലം.
സീമകള്‍ താണ്ടി,പടവുകള്‍ കയറി
ലക്‌ഷ്യം നേടിയ ഗതകാലം.
പൂര്‍വിക ചേതന കുളിരു പകര്‍ത്തിയ
ഭാരത മണ്ണിന്‍ ഗതകാലം.
ഓരോ ദിനവും ഒഴിഞ്ഞീടുമ്പോള്‍
നമ്മള്‍ മറക്കും ഗതകാലം.
ചടുലത മുറ്റിയ പുത്തന്‍ ജനത-
യ്ക്കൊരു കഥയാണീ ഗതകാലം.
അവരുടെ ചോടിനിളക്കത്തില്‍ ചെറു
ധൂളികളാകും ഗതകാലം.
കാറ്റില്‍ അലിഞ്ഞത് തീരും മുന്‍പേ
കാത്തീടുക നാം ഗതകാലം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ