ജനപ്രിയ പോസ്റ്റുകള്‍‌

2010 നവംബർ 27, ശനിയാഴ്‌ച

അവള്‍.............. (കവിത)

കരിമിഴി പെണ്ണവള്‍
എന്റെ സ്പര്‍ശത്തിനായ്‌
കാത്തുനില്‍ക്കും, മിഴിപൂ വിടര്‍ത്താന്‍.
ആകാശ നീലിമ
കണ്ണില്‍ ഏറ്റി, കുറച്ച്
എന്നെയും നോക്കി ചിരിച്ചു നില്‍ക്കും.
കൊഞ്ചി കുഴയാന്‍
ഉടുക്ക് പാട്ടോടെ എന്റെ
മടിയില്‍ ചിലപ്പോള്‍ കടന്നിരിയ്ക്കും.
അവളുടെ നേര്‍ വിരല്‍ തുമ്പില്‍
അലസ്സമായ്
ഞാനും എന്‍ കൈവിരല്‍ തൊട്ടമര്‍ത്തും.
പുളകം വിരിഞ്ഞുകൊണ്ട്
എന്‍ നേര്‍ക്ക്‌ മാനസ
തിരശ്ശീല മെല്ലെ വലിച്ചു നീക്കും.
ഉള്ളറയ്ക്കുള്ളില്‍ ഒളിപ്പിച്ച
മാസ്മര ലോകം എനിയ്ക്കായ്‌
തുറന്നു വയ്ക്കും.
ചിലനേരം അവളുടെ കണ്‍ ചുവക്കും
ഒളിയമ്പിനാല്‍
ആ നെഞ്ചു നീറി നില്‍ക്കും.
അവളിലൂടൊഴുകി ഞാന്‍,
ലോകത്രയങ്ങളില്‍
വീശി പടര്‍ത്തിയ പൊന്‍ വലയിലൂടെ.
എത്രയോ സ്നേഹിതര്‍,
കാണാത്ത കാഴ്ചകള്‍,
കേള്‍ക്കാത്ത പാട്ടുമായ് ഒത്തുകൂടി,
നര്‍മ്മ സല്ലാപം നടത്തും
പരസ്പരം ;സ്നേഹാക്ഷരങ്ങള്‍
കുറിച്ചയയ്ക്കും.
ചിലനേരം അവളുടെ
രതി വിലാസങ്ങളില്‍
അറിയാതെ ഞാനും തരിച്ചിരിയ്ക്കും.
അവള്‍ അടുത്തില്ലായ്കില്‍
എന്റെ ഈ ജീവിതം
എന്നേ നരകമായ്‌ മാറിയേനെ.
ഒന്നറി ഞ്ഞീടുന്നു,
എന്റെ സാമീപ്യത്തെ
അവളല്ല ഏറെ കൊതിപ്പതെന്ന്.
ഈ മുറിയ്ക്കുള്ളില്‍
നിശ്ശബ്ദയായ്,ശില്പമായ്
തെന്നി ഒഴുകുന്ന 'പാതി'യെന്ന്.

1 അഭിപ്രായം: