ഓര്‍മ്മിയ്ക്കു തോഴി ഈ ജീവിതം,നാളെ നാ-
മൊരുവേള രണ്ടായ് പിരിഞ്ഞു പോകാം.
ഒരു വാക്കു മിണ്ടാതെ ഒരു നോക്കുകാണാതെ
ഒരു ചെറു പുഞ്ചിരി നല്കിടാതെ.
അനുരക്തരായി നാമൊരുമിച്ച നാളുതൊ-
ട്ടിന്നോള മെന്നില്‍ നിറഞ്ഞു നില്‍ക്കെ
പിരിയുവാന്‍ വയ്യെനിക്കെങ്കിലും ജീവിതം
നമ്മെപ്പിരിച്ചിടും ഇക്ഷണത്തില്‍.
ഉള്‍ത്തുടുപ്പില്‍ ചേര്‍ന്നലിഞ്ഞിടും നിന്‍ സ്നേഹ-
മധുരാനുഭൂതിയില്‍ ഞാനുയിര്‍ക്കും.
പാര്‍വ്വണ സന്ധ്യയില്‍ സുസ്മേരയായി നീ
വന്നെത്തിടുന്നതും കാത്തുനില്‍ക്കും.
അറിയുന്നു,നീയെനിക്കേകിയ മന്ദാര -
മലര്‍ഗന്ധമൊഴുകുന്ന തൂ നിലാവും.
അറിയുന്നു, ഭാവനാദീപ്തമാം നിന്നുടെ
ഗൂഡ സ്മിതത്തിന്നകം പൊരുളും.
സര്‍ഗ്ഗ പ്രപഞ്ചത്തിലെന്‍ കളിത്തോഴിയായ്
സഞ്ചരിച്ചീടുക നിത്യമായി,
മൊരുവേള രണ്ടായ് പിരിഞ്ഞു പോകാം.
ഒരു വാക്കു മിണ്ടാതെ ഒരു നോക്കുകാണാതെ
ഒരു ചെറു പുഞ്ചിരി നല്കിടാതെ.
അനുരക്തരായി നാമൊരുമിച്ച നാളുതൊ-
ട്ടിന്നോള മെന്നില്‍ നിറഞ്ഞു നില്‍ക്കെ
പിരിയുവാന്‍ വയ്യെനിക്കെങ്കിലും ജീവിതം
നമ്മെപ്പിരിച്ചിടും ഇക്ഷണത്തില്‍.
ഉള്‍ത്തുടുപ്പില്‍ ചേര്‍ന്നലിഞ്ഞിടും നിന്‍ സ്നേഹ-
മധുരാനുഭൂതിയില്‍ ഞാനുയിര്‍ക്കും.
പാര്‍വ്വണ സന്ധ്യയില്‍ സുസ്മേരയായി നീ
വന്നെത്തിടുന്നതും കാത്തുനില്‍ക്കും.
അറിയുന്നു,നീയെനിക്കേകിയ മന്ദാര -
മലര്‍ഗന്ധമൊഴുകുന്ന തൂ നിലാവും.
അറിയുന്നു, ഭാവനാദീപ്തമാം നിന്നുടെ
ഗൂഡ സ്മിതത്തിന്നകം പൊരുളും.
സര്‍ഗ്ഗ പ്രപഞ്ചത്തിലെന്‍ കളിത്തോഴിയായ്
സഞ്ചരിച്ചീടുക നിത്യമായി,

