വഴി പോക്കരായനാം ഈ നടക്കാവിലൂ-
ടലയുന്നു ജീവിത ഭാണ്ടവും പേറി.
നീറുന്ന, പുകയുന്ന,ദുഃഖങ്ങള്‍ വാഴുന്ന
ഭൂമുഖക്കോണിലീ, മണ്‍തടത്തില്‍.
കുളിരും നിലാവിന്റെ പുഞ്ചിരിപ്പാത്രത്തില്
ഊറുന്ന മുന്തിരിച്ചാറുനിത്യം
മോന്തുവാനേറെ തപംചെയ്തു വാഴുന്ന
വഴിപോക്കരാണ് നാമെന്നുമെന്നും .
ക്ഷണികമാം സായൂജ്യ നിര്വ്രുതീ രന്ത്രത്തില്
ഒരുതുള്ളി രക്തമായ് നാം പിറന്നു.
ത്ച്ചടുതി യില്‍ പാഞ്ഞെത്തി അന്ധകാരത്തി-
ലോരതിഗൂഡ ഗഹ്വര തളിക തന്നില്‍.
കടം വാങ്ങി അന്നു തൊട്ടമ്മതന് ജീവനും
അല്പാല്പ്പമീ മജ്ജ, മാംസമെല്ലാം
ഇനിവരില്ലെന്നു കരഞ്ഞോതി വായ്മലര്‍
കൂട്ടാതെ ജീവിതച്ചുഴിയിലേയ്ക്കായ്,
ദിവ്യമാമച്ചെറു പാത്രത്തില്‍ നിന്നുമീ-
ഭൂമിതന്‍ മാറില്‍ പിറന്നിരിപ്പൂ.
ഒരു കൊച്ചു മുത്തിന് തിളക്കമോടേയന്നു
പിച്ചവച്ചൂഴിയില് സഞ്ചരിയ്ക്കെ
വീഴാതെ തളരാതെ നന്മതന് ശീലുകള്‍
പൈന്തേനിനോപ്പം പകര്‍ന്നു തന്നു.
ഒരു മുല്ലപ്പൂവിന് സുഗന്ധമായീടുവാന്,
ഒരു തുള്ളി മധുവിന്റെ മധുരമായീടുവാന്,
ഒരുകൊച്ചു മിന്നാമിനുങ്ങിന്റെ വെട്ടമോ-
ടുലകാകെ ചുറ്റിപ്പറന്നുയര്ന്നീടുവാന്
എത്രയോ സ്വപ്നശ്ശതങ്ങളക്കാലം
മാതാപിതാക്കള്‍ നുണഞ്ഞിരിയ്ക്കും.
ഇന്നിന് തിളക്കം മറയ്ക്കുന്നു,മായ്ക്കുന്നു
അധികാര -വിത്ത സാമ്രാജ്യം പടുക്കുവാന്‍.
മത വൈര്യ- രാഷ്ട്രീയ, തീവ്രവാദങ്ങളാല്‍
മര്‍ത്ത്യത മരിച്ചുവോ? എന്നിലും, നിന്നിലും!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


മത വൈര്യ- രാഷ്ട്രീയ, തീവ്രവാദങ്ങളാല്‍
മറുപടിഇല്ലാതാക്കൂമര്ത്ത്യത മരിച്ചുവോ? എന്നിലും, നിന്നിലും!
അത് തന്നെയാണ് പ്രശ്നം ...
ഇതിനൊരു പോംവഴി എന്താണാവോ...?
നല്ലചിന്തകള്.
മരിക്കാത്ത മര്‍ത്ത്യതയുടെ ചെറുദീപങ്ങള്ക്കുചാരേ,കൈചേര്‍ത്തുവച്ച്,അണയാന്‍ കൊടുക്കാതെ കാത്തുസൂക്ഷിക്കുന്ന,അപൂര്‍വ്വം ചിലസന്മനസ്സുകളില്നിന്നേ ഇത്തരം ചിന്തകളുല്ഭവിക്കൂ....!!ആശംസകള്‍....!!!
മറുപടിഇല്ലാതാക്കൂ