ജനപ്രിയ പോസ്റ്റുകള്‍‌

2011 ജനുവരി 7, വെള്ളിയാഴ്‌ച

പുണ്യം (കവിത)

ഒരുമുളന്തണ്ടായ് പിറന്നതെന്‍ പുണ്യം
അതില്‍നിന്നുമുതിരുന്ന നാദമോ കര്‍മ്മം
അതുതീര്‍ത്ത സ്വര രാഗസുധ നിന്റെ ധര്‍മ്മം
ആനന്ദമാഹ്ലാദമാണാപ്രപഞ്ചം.
ഹരിത വനമൊന്നില്‍ കിളുര്‍ത്തെന്റെ ബാല്യം
തരുനിരത്തണലിലായ് കവ്മാരകാലം
അരുവിയുടെ ശ്രുതികേട്ടു യവ്വനത്തിങ്കല്‍
സപ്ത സ്വരങ്ങളായ് അന്ത്യപ്രയാണം.
മനുജ മനമിളകുമത് കേള്‍ക്കും മുഹൂര്‍ത്തം
തരളഗതി അണയുമാതിനാലെന്റെയുള്ളം
കഠിനമനമലിയുമൊരു രാഗം ശ്രവിച്ചാല്‍
അതിലുപരിയീ ജന്മമെന്തെന്തു നേടാന്‍.
കുത്തിക്കുറിയ്ക്കുന്നൊരീ മുളമ്പാട്ടില്‍
പറ്റിപ്പിടിയ്ക്കുന്ന സ്നേഹാക്ഷരങ്ങള്‍
ചുണ്ടോടു ചേര്‍ത്തു കുഴലൂതുന്നവര്‍ക്കായ്
സന്തോഷമോടെയൊരു കാണിയ്ക്കയല്ലോ

3 അഭിപ്രായങ്ങൾ:

  1. മനുഷ്യജന്മത്തിന്റെ “പുണ്യവും“,ധര്‍മവും ഉള്‍ക്കൊണ്ട കവിത..!“ആണ്ടറുതിയുടെ“ ആ “ഒരുനിമിഷവും“.അതിന്റെ ആഴവും..എന്റെ എളിയചിന്തകള്‍ക്കുമപ്പുറമ്മാണെന്നു ഞാന്‍ മനസ്സിലാക്കുന്നു..“നിത്യയൌവ്വനം“ കാത്തുസൂക്ഷിക്കാന്‍ ഞാന്‍ തെളിച്ച “ദീപം“ ഇവിടെ നിഷ്പ്രഭമാവുന്നത് ഞാനറിയുന്നു....ഞാനഭിമാനിക്കുന്നു ഈ എഴുത്തുകാരന്‍ എന്റെ നാട്ടുകാരനെന്ന്..!അരയന്‍കാവും,വെളിയനാടും അധികദൂരത്തിലല്ലല്ലോ...!!ആസംസകള്‍...ഒത്തിരിയൊത്തിരിയാശംസകള്‍..!!

    മറുപടിഇല്ലാതാക്കൂ
  2. jinetta,
    thanks for your comment

    You can join in boolokamonline .com

    visit more blogs and comment they will come to you also.

    മറുപടിഇല്ലാതാക്കൂ
  3. കവിത നന്നായിരിക്കുന്നു..
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ